ഈ തീരുമാനത്തിനാണ് അധികൃതര്‍ ഇപ്പോള്‍ മാറ്റം വരുത്തിയത്. എന്നാല്‍ പ്രായപരിധിയില്‍ മാറ്റം വരുത്തിയിട്ടില്ല. ലോകസുന്ദരി പട്ടം നേടിയാല്‍ അടുത്ത ലോകസുന്ദരിയെ തെരഞ്ഞെടുക്കും വരെ ജേതാവായ യുവതിക്ക് വിവാഹം കഴിക്കുവാനോ ഗര്‍ഭിണിയാകുവാനോസാധിക്കുമായിരുന്നില്ല. പുതിയ തീരുമാനത്തോടെ ഇക്കാര്യത്തിലും മാറ്റം വന്നിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം മിസ് യൂണിവേഴ്‌സായിരുന്ന മെക്‌സികോയുടെ ആന്‍ഡ്രിയ മെസയാണ് ഹര്‍നാസിന് വിശ്വസുന്ദരി കിരീടം അണിയിച്ചത്. പരാഗ്വെയുടെ നാദിയ ഫെറെയ്‌റ ഫസ്റ്റ് റണ്ണര്‍ അപ്പായും സൗത്ത് ആഫ്രിക്കയുടെ ലലേല ലാലി മ്‌സ്വാനെയെ സെക്കന്റ് റണ്ണറപ്പായും തെരഞ്ഞെടുത്തു. പരിപാടി ലൈവ് സ്ട്രീമിംഗ് ചെയ്തിരുന്നു.